"ശിവൻ ചെങ്കല്ലിന്റെ നിറമുള്ള ആകാശത്തേക്കു
നോക്കി. മാനസസരോവരത്തിനുമീതെ തങ്ങി-
നിന്നിരുന്നമേഘങ്ങള്‍ൾ അസ്തമയ സൂര്യന് ഒരി-
ക്കൽക്കൂടി വഴിമാറിക്കൊടുത്തു. തേജസ്വിയായ
ആ ജീവദായകൻ ഒരിക്കൽക്കൂടി വിശ്രമിക്കാ-
നൊരുങ്ങുകയായിരുന്നു.തന്റെ ഇരുപത്തൊന്നു
വർഷത്തെ ജീവിതത്തിനിടയിൽ ശിവൻ കുറച്ചു
സൂര്യോദയങ്ങളെ കണ്ടിട്ടുള്ളൂ. പക്ഷേ, സൂര്യാ-
സ്തമയങ്ങളോ! ഒരിക്കൽപോലും അതു കാണാനു-
ള്ള അവസരം അവൻ നഷ്ടപ്പെടുത്തിയിട്ടില്ല.
മറ്റേതുദിവസമായിരുന്നുവെങ്കിലും അവനതിൽ
മുഴുകിപ്പോകുമായിരുന്നുകണ്ണെത്താ ദൂരം പരന്നു
കിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ വിസ്മയക-
രമായ പശ്ചാത്തലത്തിൽ സൂര്യനും വിശാലമായ
തടാകവും ചേർന്ന ആ ദൃശ്യം. പക്ഷേ, ഇന്നത്തെ
ദിവസം അത് സാധ്യമല്ല.
തടാകത്തിന്നകത്തേക്കു തള്ളി നില്ക്കുന്ന
ഇടുങ്ങിയ പാറക്കെട്ടിനു മുകളിൽ കല്ലുപോലെ-
യുള്ള, പേശീസമൃദ്ധമായ തന്റെ ശരീരം സ്ഥാപി-
ക്കുമാറ് അവൻ ചമ്രം പടിഞ്ഞിരുന്നു.
ജലോപരിതലത്തിൽ തട്ടി പ്രതി ഫലിച്ച പ്രകാശ-
ത്തിൽ അവന്റെ ശരീരത്തിലെ എണ്ണമറ്റ മുറിപ്പാ-
ടുകൾ തിളങ്ങി. നിയന്ത്രണങ്ങളില്ലാതിരുന്ന
തന്റെ ബാല്യകാലദിനങ്ങളെക്കുറിച്ച് ശിവന്
നല്ല ഓർമ്മയുണ്ടായിരുന്നു. തടാകത്തിലെ ജലോ-
പരിതലത്തിലൂടെ വെള്ളാരംകല്ലുകൾ തെന്നി-
ച്ചെറിയുന്ന കലയിൽ വിദഗ്ദ്ധനായിരുന്നു
അവൻ. തന്റെ വർഗ്ഗക്കാരിൽ അക്കാര്യത്തിൽ
ഏറ്റവും മികച്ച പ്രകടനത്തിന്റെ ഉടമ അവൻ
തന്നെയായിരുന്നു. ഒരൊറ്റ ഏറിന് പതിനേഴ്
ചാട്ടങ്ങൾ. - ഒരു സാധാരണ ദിവസമായിരുന്നു-
വെങ്കിൽ അരക്ഷിതമായ വർത്തമാന കാലത്തെ
പിൻതള്ളിവരുന്ന ആ ഉന്മേഷദായകമായ ഭൂത-
കാല ദിനങ്ങളെക്കുറിച്ചോർക്കുമ്പോൾ അവൻ
മന്ദഹസിക്കുമായിരുന്നു. പക്ഷേ, ഇന്ന് സന്തോ-
ഷത്തിന്റെ യാതൊരു ലാഞ്ചനയുമില്ലാതെ
അവൻ തന്റെ ഗ്രാമത്തിനു പുറംതിരിഞ്ഞുനിന്നു.
മുഖ്യ പ്രവേശനകവാടത്തിനു കാവൽ നിന്നിരുന്ന
ഭദ്രൻ ജാഗരൂകനായിരുന്നു. ശിവൻ കണ്ണുകൾകൊ-
ണ്ട് ആംഗ്യം തൊടുത്തു. "
മുഖ്യ പ്രവേശനകവാടത്തിനു കാവൽ നിന്നിരുന്ന
ഭദ്രൻ ജാഗരൂകനായിരുന്നു. ശിവൻ കണ്ണുകൾകൊ-
ണ്ട് ആംഗ്യം തൊടുത്തു. "
[മെലുഹയിലെ ചിരഞ്ജീവികൾ]
[അമീഷ് ത്രിപാഠി]
അമീഷിൻറെ ഈ കൃതി ഒരുപാട് ഭാഷകളിൽ
വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍
മെലൂഹയിലെ ചിരഞ്ജീവികൾ എന്ന പേരിൽ
രാജൻ തുവ്വാര വിവർത്തനം ചെയ്ത് പൂർണ
പബ്ലിക്കേഷൻസ് പുറത്തിറക്കിയ പുസ്തകം
വായനയുടെ അഭൗമ തലത്തിലേക്ക് വായന-
ക്കാരനെ പിടിച്ചു ഉയർത്തുന്നതാണ്.
മൂലകൃതിയുടെ യശസിനെ പൂർണ്ണമായും പിൻ
പറ്റുന്നതാണ് മലയാള വിവർത്തനം എന്നത്
ആനന്ദദായകമാണ് . പരമേശ്വന്‍ എന്ന ഈശ്വര
സങ്കൽപ്പത്തിന് ഒരു ഒരു മഹാപുരുഷനായി
ചിത്രീകരിച്ചു കൊണ്ടുള്ള നോവൽ എന്ന നില-
യിൽ ഇത് വളരെയധികം പ്രസിദ്ധമായിത്തീർന്ന
ഒരു പരമ്പരയാണ് . അമീഷിൻറെ ശിവപുരാണ-
ത്തിലെ ഒന്നാമത്തെ പുസ്തകമായ മെലുഹയിലെ
ചിരംജീവികൾ അമീഷിനെ വായിക്കുന്ന ആദ്യ
വായനക്കാരനെ അവൻറെ സങ്കല്പങ്ങളുടെ പര-
കോടിയിലേക്ക് ചെന്നെത്തിക്കും. മെലൂഹ എന്ന
സംസ്കൃതിയുടെയും മനുഷ്യവംശത്തിൻറെയും
ദേവനായി അവതരിപ്പിക്കുന്ന ശിവൻ എന്ന
മനുഷ്യൻ അദ്ദേഹത്തിൻറെ ജീവിതത്തിൽ
ഇതിൽ നേരിടുന്ന ഇന്ന് വെല്ലുവിളികളും
അവയുടെ പരിഹാരവുമാണ് കഥയിലുടനീളം
ചർച്ചചെയ്യപ്പെടുന്നത്. എന്നാൽ പ്രതിബന്ധങ്ങളെ
തരണം ചെയ്തു ഏതൊരു മനുഷ്യനും എങ്ങനെ
വിജയത്തിലെത്താം എന്നുള്ളതിന് ഒരുത്തമ ഉദാ-
ഹരണമായി ആയി ഈ നോവലിലെ ശിവനെ
കാണാവുന്നതാണ് . ചരിത്ര പുരുഷൻ എന്ന
നിലയിൽ ഒരു ദൈവത്തെ ചിത്രീകരിക്കുന്നതിൽ
നോവലിസ്റ്റ് വളരെയധികം വിജയിച്ചിട്ടുണ്ട്.
മഹാദേവനിലേക്കുള്ള ശിവന്റെ പരിപൂർണ്ണ പരിണാമ ഘട്ടങ്ങളാണ് ശിവപുരാണത്തിലൂടെ അനാവരണം ചെയ്യുന്നത്. പുരോഗതി മനുഷ്യ മനസ്സിൽ വിതയ്ക്കുന്ന അല്ലെങ്കിൽ അവശേഷിപ്പിച്ചു പോകുന്ന തിന്മയുടെ പ്രതിഫലനമാണ് ഈ പുരാണ പരമ്പരയിലെ ആദ്യ ഘട്ടത്തിൽ കാണാൻ കഴിയുന്നത്. മാനവരാശിയുടെ ഏറ്റവും വലിയ നന്മയായി കണ്ടിരുന്നതും ആയിരകണക്കിന് വർഷങ്ങളായി നിലനിൽകുന്നതുമായ നന്മയായിരുന്ന സോമരസം മനുഷ്യന്റെ ഏറ്റവും വലിയ തിന്മയായ മരണത്തെ തടഞ്ഞുനിർത്തി നിരവധി വർഷങ്ങൾ നീണ്ട യൌവ്വനവും ജീവനവും വരദാനമായി നൽകുന്നു എന്ന് അവർ വിശ്വസിച്ചു. എന്നാൽ സോമാരസത്തെ ശിവൻ പെട്ടെന്നൊരു ദിവസം തിന്മയായി പ്രക്യാപിക്കുന്നു.
നിങ്ങൾ മിത്തുകൾ ഇഷ്ടപെടുന്നവരാണെങ്കിൽ
നിർബന്ധമായും വായിക്കെണ്ടുന്ന ഒരു
നോവലാണ് മെലുഹയിലെ ചിരഞ്ജീവികൾ.
x

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ